കണ്ണൂർ: ക്ഷേത്ര ചിറയിൽ കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥി മരിച്ചു. കായംകുളം പെരുവള്ളി നന്ദുകൃഷ്ണ (26) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ കോളജിനടുത്തുള്ള ചിറയിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. നന്ദുവിനൊപ്പം സഹപാഠി അശ്വിനും (24) ഉണ്ടായിരുന്നു. ഇരുവരും അപകടത്തിൽപ്പെട്ടു.
നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് ഇരുവരേയും രക്ഷിച്ചു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. വെന്റിലേറ്ററിലായിരുന്ന നന്ദു ഇന്ന് ഉച്ചയോടെ മരിച്ചു.