Share this Article
ജെ സി ബി മോഷ്ടിച്ച സംഭവം; മുന്‍ എസ് ഐ നൗഷാദിന് ജാമ്യം
Latest News from Kozhikode

മുക്കം പോലീസ് സ്റ്റേഷനില്‍ നിന്നും ജെ സി ബി മോഷ്ടിച്ച സംഭവത്തില്‍ പ്രതിയായ മുക്കം പോലീസ് സ്റ്റേഷനിലെ  മുന്‍ എസ് ഐ നൗഷാദിന് ജാമ്യം . കേസില്‍ പ്രതിയായ നൗഷാദ് നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം. അന്‍പതിനായിരം രൂപ ബോണ്ടും , അന്വഷണ ഉദ്യോഗസ്ഥനുമായ് സഹകരിക്കുക, എല്ലാ  ചൊവ്വാഴച്ചയും അന്വേഷണ  ഉദ്യോഗസ്ഥനുമുമ്പില്‍ വന്ന്  ഒപ്പിടുക, രാജ്യം വിടരുത്,  രണ്ട് ആള്‍ ജാമ്യം, എന്നീ ഉപാധിയിലാണ് ജാമ്യം ലഭിച്ചത്. മോഷണത്തില്‍ സി ഐ ക്ക് പങ്ക് ഉണ്ടെന്ന് കോടതി നിരീക്ഷിച്ച കോടതി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണെന്നുള്ള പരിഗണനയാണ് ജാമ്യം ലഭിക്കാന്‍ കാരണമെന്നും വ്യക്തമാക്കി. എന്നാല്‍  അന്വേഷണ  ഉദ്യോഗസ്ഥന്‍ നല്‍കിയ  റിപോര്‍ട്ട്  ദുര്‍ബലമായതാണ്  എസ്ഐ ക്ക് ജാമ്യം  ലഭിക്കാന്‍ കാര്യമെന്നും ആരോപണമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories