തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കോമഡി താരം അറസ്റ്റില്‍. ടിവി സ്റ്റേജ് കോമഡി താരം ബിനു ബി കമാല്‍ (40) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് പോകുന്ന ബസില്‍ വെച്ചാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്.
യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കൊല്ലം കടയ്ക്കല്‍ സ്വദേശിനിയാണ് പരാതിക്കാരി. വട്ടപ്പാറ ഭാഗത്തു വെച്ച് വൈകീട്ടാണ് സംഭവം. ശല്യം സഹിക്കാനാകാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചു.
ഇതോടെ ബസ് നിര്‍ത്തിയപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടി.
യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കില്‍നിന്നു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വട്ടപ്പാറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.