തിരുവനന്തപുരം: വലിയ വേളിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയില്‍പ്പെട്ട് മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാര്‍ (34) ആണ് മരിച്ചത്. ഇദ്ദേഹത്തെ മണ്ണിനടിയില്‍നിന്ന് പുറത്തെടുത്ത ശേഷം ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് അഞ്ചുമണിയോടുകൂടിയായിരുന്നു സംഭവം.
നിര്‍മാണത്തിന്റെ ഫില്ലര്‍ കുഴി എടുക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണാണ് അപകടം. ഇദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസും ഫയര്‍ഫോഴ്‌സും ഏറെനേരം തുടര്‍ന്നിരുന്നു. എന്നാല്‍ മുകളില്‍നിന്ന് മണല്‍ മാറ്റുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമായി ബാധിച്ചു.തീരദേശമായതിനാല്‍ ചൊരിമണലാണിവിടെ.