Share this Article
അടൂരില്‍ 17കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാൽസംഗം ചെയ്തു; 6 പേർ പിടിയിൽ
വെബ് ടീം
posted on 16-07-2023
1 min read
Minor Girl Was  Gang Raped Six People Including Boyfriend Arrested In Adoor

അടൂരില്‍ 17കാരിയെ കാമുകനും സുഹ്യത്തുക്കളും ചേര്‍ന്ന് ബലാൽസംഗം ചെയ്തെന്ന കേസിൽ ആറുപേർ പിടിയിൽ. കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലൈ  ആദ്യവാരമാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

സംഭവത്തിൽ കേസെടുത്തതോടെ പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ നാട്ടിൽനിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചു.

കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരിയാണ്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ്  17-കാരിയുടെ മൊഴി. പിന്നീട് കാമുകൻ ഇയാളുടെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ മൊബൈൽനമ്പർ കൈമാറി. പെൺകുട്ടിയെ ഇവർക്ക് പരിചയപ്പെടുത്തി. ഇവരുമായി സൗഹൃദത്തിലാകാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. തുടർന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories