കൊല്ലം: ആശ്രാമം മൈതാനത്ത് അബിഗേലിനെ എത്തിച്ച ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി.35 വയസ്സ് തോന്നിക്കുന്ന സ്ത്രീ കുട്ടിയുമായി ഓട്ടോയിൽ കയറിയത് ലിങ്ക് റോഡിൽ നിന്ന് ആണ്. തലയിലൂടെ ഷാൾ ഇട്ട് കുഞ്ഞിന്റെ മുഖം മറച്ചിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. സ്ത്രീ ധരിച്ചത് ഇളം മഞ്ഞ നിറമുള്ള വസ്ത്രമെന്നു ഡ്രൈവർ സജീവൻ പറഞ്ഞു.
അതേ സമയം ആശ്രാമം മൈതാനത്തിനു സമീപമുള്ള സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.