അതി സുന്ദരിയായി ഇടുക്കിയിലെ പെരിയാകനാല്‍. മണ്‍സൂണിലെ നൂല്‍മഴയില്‍ നനഞ്ഞു കുതിര്‍ന്ന തേയില ചെരുവുകളും,കാറ്റിനൊപ്പം സഹ്യന്റെ മടിത്തട്ടില്‍ ഒളിച്ചു കളിക്കുന്ന മൂടല്‍ മഞ്ഞും പാല്‍നുരച്ചാര്‍ത്തുപോലെ പതഞ്ഞു ഒഴുകുന്ന വെള്ളച്ചാട്ടവും പെരിയകനാലിനെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുകയാണ്.