Share this Article
ഗർഭിണിയ്ക്ക് രക്തം മാറി നൽകിയതിൽ നടപടി; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു; സ്റ്റാഫ്‌ നഴ്സിന് സസ്‌പെൻഷൻ
വെബ് ടീം
posted on 30-09-2023
1 min read
two doctors suspended and suspension for staff nurse in ponnani blood transfusion case

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താത്ക്കാലിയ ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സിനും വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഇന്നലെയാണ് പാലപ്പെട്ടി സ്വദേശി റുഖ്‌സാനക്ക് (26) രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. യുവതി ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 25നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories