Share this Article
കേൾവി പരിമിതർക്കായുള്ള വിദ്യാലയത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ച് കുന്നംകുളം അഗ്നി രക്ഷാസേന
Kunnamkulam Agni Rakshasena organized a Christmas celebration at the Hearing Impaired School

കേൾവി പരിമിതർക്കായുള്ള കുന്നംകുളത്തെ സർക്കാർ വിദ്യാലയത്തിൽ  ക്രിസ്തുമസ് - ന്യൂയർ ആഘോഷം സംഘടിപ്പിച്ച് കുന്നംകുളം അഗ്നി രക്ഷാസേന... കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്റെ   നേതൃത്വത്തിലാണ്  ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചത്.

സ്കൂളിലെത്തിയ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി സംവദിച്ചു. തുടര്‍ന്ന് ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നൽകുകയും  സന്തോഷങ്ങൾ പങ്കിടുക്കുകയും ചെയ്തു. പരിപാടിയോടനുബന്ധിച്ച് അഗ്നിനിരക്ഷാസേന ഉദ്യോഗസ്ഥൻ ഗോഡ്സന്‍റെ ക്രിസ്തുമസ് ഗാനാലാപനവും ഉണ്ടായിരുന്നു. ഇതിന് ശേഷമായിരുന്നു ക്രിസ്തുമസ് കേക്ക് മുറിച്ചത്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന കേക്ക് മുറിച്ചതോടെ ക്രിസ്തുമസ് - ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി.

അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ബെന്നി മാത്യു, രഞ്ജിത്ത്, റഫീഖ്,ലൈജു, ഹരിക്കുട്ടൻ, സനൽ, ജിഷ്ണു,ശ്യാം, സ്കൂൾ പ്രധാന അധ്യാപിക ഗേളി ജോർജ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ വിപിൻ ചന്ദ്രൻ, കുന്നംകുളം അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories