Share this Article
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു
വെബ് ടീം
posted on 30-09-2023
1 min read
baby dies after breast milk got struck in his throat

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ്- അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിൽ വച്ചാണ് സംഭവം. 

പാൽ കൊടുത്ത ശേഷം കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിരുന്നു. പിന്നീട് നോക്കിയപ്പോൾ കുട്ടിക്ക് അനക്കമുണ്ടായില്ല. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ‌‌മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണമെന്നു പൊലീസ് വ്യക്തമാക്കി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു. സഹോദരി: അനാലിക. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories