Share this Article
ചിതറയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
A person died in a collision between a bike and a car in Chithara

ചിതറയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരാനായ മണലുവട്ടം  തുടയന്നൂർ സ്വദേശി പ്രകാശാണ് മരിച്ചത്.  രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

ചിതറയിൽ നിന്ന് കടയ്ക്കലേക്ക് വന്ന ബൈക്കും കടയ്ക്കൽ നിന്ന് ചിതറയിലേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മരിച്ച പ്രകാശ് റിട്ടേട് പട്ടാളക്കാരനാണ്.

KSRTC  ജീവനക്കാരിയായ ഭാര്യയെ കുളതതുപ്പുഴ ഡിപ്പോയിൽ ഇറക്കി മടങ്ങിവരും വഴിയാണ് അപകടം നടന്നത്. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories