ആലപ്പുഴ കലവൂർ ബർണാഡ് ജംഗ്ഷന് സമീപം സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് KSEB ജീവനക്കാരൻ മരിച്ചു.നഗരസഭ ഗുരുമന്ദിരം വാർഡിൽ, ഉത്രാടം വീട്ടിൽ ബിജുമോനാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 12:30 ഓടെയായിരുന്നു അപകടം നടന്നത്. കുടുംബവുമൊത്ത് എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയ്ക്ക് വരുന്ന വഴി, ആലപ്പുഴയിൽ നിന്നും കലൂർ ഭാഗത്തേക്ക് പോയ സ്വകാര്യ ബസ്സിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തകർന്ന കാറിൽ നിന്നും അഗ്നിശമനസേന എത്തിയാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ബിജുമോനെ പുറത്തെടുത്തത്.ബിജുവിന്റെ ഭാര്യ രതി, മകൾ അനുപമ, മകൻ അബി എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.മകൾ അനുപമയുടെ തലയ്ക്ക് ഗുരുതര പരിക്കുള്ളതിനാൽ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബിജുമോന്റെ ഭാര്യയെയും മകനെയും ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.നിലവിൽ ബിജുമോന്റെ മൃതശരീരം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.കെഎസ്ഇബി തിരുവല്ല സെക്ഷനിലെ ലൈൻമാനായിരുന്നുബിജുമോൻ.സ്വകാര്യ ബസ്സിലെ യാത്രക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.