Share this Article
Union Budget
തിരൂരില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ചനിലയില്‍, കാലുകളില്‍ ആഴത്തില്‍ മുറിവ്; കൊലപാതകമെന്ന് പൊലീസ്
വെബ് ടീം
posted on 20-10-2023
1 min read
YOUNG MAN MURDERD IN TIRUR

മലപ്പുറം: തിരൂരില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ചനിലയില്‍. പുറത്തൂര്‍ സ്വദേശി സ്വാലിഹ് ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ ആഴത്തില്‍ മുറിവ് പറ്റിയ നിലയിലാണ്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ രാത്രി ചിലര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതില്‍ സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. കാലുകളില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. 

ചോരവാര്‍ന്ന് മരിച്ചനിലയിലാണ് യുവാവിന്റെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ ലഹരി സംഘമാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories