Share this Article
Union Budget
മയക്കുമരുന്ന് നിര്‍മ്മിക്കുന്നതിനുള്ള ഗുളികകളുമായി രണ്ട് പേര്‍ അറസ്റ്റില്‍
Latest news from Alappuzha

ആലപ്പുഴ മാന്നാറില്‍ നിന്നും മയക്കുമരുന്ന് നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ഗുളികകളുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഓച്ചിറ മേമന തട്ടേക്കാട്ട് കോട്ടയില്‍ സാഫത്ത്,  കുറച്ചിരേത്ത് വീട്ടില്‍ ഇര്‍ഫാദ് എന്നിവരാണ് പിടിയിലായത്. മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന് ലഭിച്ച  രഹസ്യ വിവരത്തെ തുടര്‍ന്ന്  പൊലീസ്  നടത്തിയ അന്വേഷണത്തിലാണ്, അന്‍പത് ഗുളികകളും ഡോക്ടറുടെ വ്യാജ കുറിപ്പടിയുമായി ഇരുചക്ര വാഹനത്തില്‍ എത്തിയ പ്രതികളെ പോലിസ് പിടികൂടിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories