Share this Article
മൊബൈൽ ഫോൺ കുളിമുറിയിൽ ഒളിപ്പിച്ചു വച്ച് പേയിങ് ​ഗസ്റ്റായി കഴിയുന്ന വി​ദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി: 16കാരനെതിരെ കേസ്
വെബ് ടീം
posted on 03-08-2023
1 min read
CASE AGAINST 16YR OLD FOR HIDING MOBILE PHONE IN BATHROOM FOR BATH VISUALS

കണ്ണൂർ:ശുചിമുറിയിൽ മൊബൈൽഫോൺ ഒളിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തിയ 16കാരനെതിരെ കേസ്. വീട്ടിൽ പേയിംങ് ​ഗസ്റ്റായി കഴിയുന്ന വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങളാണ് പകർത്തിയത്. കണ്ണൂർ ചക്കരക്കല്ലിലാണ് സംഭവമുണ്ടായത്.

മെഡിസിൻ വിദ്യാർത്ഥിയായ പെൺകുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. പേയിങ് ​ഗസ്റ്റായി താമസിച്ചുവന്ന വീട്ടിലെ 16-കാരനാണ് ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസമാണ് കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മൊബെല്‍ ഫോണ്‍ കണ്ടത്. മൊബെല്‍ ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത നിലയിലായിരുന്നു.

ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ പരാതിയിൽ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സ്റ്റേഷന്‍ എസ്.ഐ. എം.കെ.പവനന്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories