Share this Article
ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി; മാറിനൽകിയ മൃതദേഹം ദഹിപ്പിച്ചു; ആശുപത്രിയിൽ പ്രതിഷേധം
വെബ് ടീം
posted on 08-11-2023
1 min read
 kanjirappally dead body change

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറിക്കൊടുത്തതായി പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മയുടെ മൃതദേഹമാണ് ചിറക്കടവ് സ്വദേശിയുടെതുമായി മാറിയത്. ചിറക്കടവ് കവല സ്വദേശികള്‍ക്ക് നല്‍കിയ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.

കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയായ ശോശാമ്മ ജോണിന്റെ സംസ്‌കാരം ഇന്ന് രാവിലെയാണ് നടക്കേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം മാറിയതായി മനസിലായത്. അവര്‍ ഈ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം നല്‍കിയ ചിറക്കടവ് സ്വദേശികളുമായി ബന്ധപ്പെട്ടെങ്കിലും ശവസംസ്‌കാര ചടങ്ങ് ഉള്‍പ്പടെ കഴിഞ്ഞതായി അവര്‍ അറിയിച്ചു.

മൃതദേഹം മാറി നല്‍കിയതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധം ഉണ്ടായി. ഡിവൈഎസ്പിയുള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ചിറക്കടവ് സ്വദേശികള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയത് എല്ലാ നടപടി ക്രമങ്ങളും പാലിച്ച് ആണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories