തൃശൂര്‍: അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം സമര്‍പ്പിക്കും. ശ്രീകൃഷ്ണ ജയന്തി ദിനമായ ബുധനാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ സ്വര്‍ണ്ണ കിരീടം തയ്യാറായി.
കോയമ്പത്തൂരില്‍ സ്വര്‍ണ്ണ പണി ചെയ്യുന്ന തൃശൂര്‍ കൈനൂര്‍ തറവാട്ടില്‍ കെ വി രാജേഷ് ആചാര്യയെന്ന ഭക്തനാണ് പൊന്നിന്‍ കിരീടം സമര്‍പ്പിക്കുന്നത്. സ്വര്‍ണ്ണ കിരീടത്തിന് 38 പവന്‍ തൂക്കം വരും.