Share this Article
സ്കൂട്ടര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുമരണം; ഒരാള്‍ക്ക് പരിക്ക്
വെബ് ടീം
posted on 09-11-2023
1 min read
ACCIDENT AT KOZHIKODE TWO OF THREE DIES

കോഴിക്കോട്  ആനകല്ലൂംപാറ വളവില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമരണം. കൊണ്ടോട്ടി ഇഎംഇഎ കോളജ് വിദ്യാര്‍ഥികളായ അസ്‌ലം, അര്‍ഷാദ് എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഡാനിയേല്‍ എന്ന വിദ്യാര്‍ഥി  ചികില്‍സയിലാണ്. മൂന്നുപേരും ഒരു സ്കൂട്ടറിലാണ്  സഞ്ചരിച്ചത്. 

ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആശുപത്രിയിലാക്കിയത്. റോഡിൽ നിന്നും കുത്തനെയുള്ള താഴ്ചയാണിത്. അപകടത്തിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ താഴെയുള്ള തോടിലാണ് മൂന്ന് പേരെയും പരിക്കേറ്റ് കിടന്ന നിലയിൽ കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച് നാട്ടുകാരാണ് മൂന്ന് പേരെയും മുകളിലേക്ക് എത്തിച്ചത്.

മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. മടങ്ങിവരും വഴിയാണ് റോഡിൽ നിന്ന് തെന്നിയ സ്കൂട്ടർ താഴ്ചയിലേക്ക് പതിച്ചത്. അസ്‌ലം, അർഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories