മലപ്പുറം ചങ്ങരംകുളത്തിനടുത്ത് ചിറവല്ലൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കൂരിക്കാട് സ്വദേശി ജാസിമിന്റെയും റംഷിയുടെ മക്കളായ ജിഹാദ്, മുഹമ്മദ് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ കുളത്തില്‍ കാല് തെന്നി വീഴുകയായിരുന്നു. നാട്ടുകാര്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചിറവല്ലൂര്‍ എഎംഎല്‍പി സ്കൂളിലെ മൂന്നാം ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ്.