Share this Article
കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി
Missing students found from Erumapetty Govt. Higher Secondary School, Thrissur

തൃശൂർ എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂളില്‍ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ  അർജുൻ, ദിൽജിത്ത്  എന്നിവരെ ആണ് കണ്ടെത്തിയത്.  വടക്കാഞ്ചേരി അകമല ക്ഷേത്രത്തിന് സമീപത്ത് നിന്നും മുള്ളൂര്‍ക്കര സ്വദേശി അനസ് എന്നയാളാണ് കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും അനസ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഇരുവരേയും കണ്ടെത്തിയത്. മുള്ളൂര്‍ക്കര സ്വദേശി അനസ് എന്നയാള്‍ ബൈക്കിൽ സഞ്ചരിക്കവേ  വടക്കാഞ്ചേരി അകമല അമ്പലത്തിന് സമീപത്ത് വെച്ച് കുട്ടികളെ കാണുകയായിരുന്നു. ഉടന്‍ അനസ് ഇരുവരേയും തന്‍റെ  ബൈക്കില്‍ അടുത്തുള്ള വടക്കാഞ്ചേരി പോലീസ്  സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. 

സറ്റേഷനില്‍ എത്തുമ്പോള്‍ കുട്ടികള്‍ വിശന്ന് തളര്‍ന്ന അവസ്ഥയിലായിരുന്നു. ഉടന്‍ പോലീസ് ഇരുവര്‍ക്കും ഭക്ഷണം വാങ്ങി നല്‍കി. തുടര്‍ന്ന് എരുമപ്പെട്ടി പോലീസിന് വിവരം കൈമാറി. 

വിദ്യാർത്ഥികളെ വ്യാഴാഴ്ച്ച മുതല്‍ ആണ് സ്കൂളില്‍ നിന്നും കാണാതായത്.  കുട്ടികൾ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ മാർഗ്ഗം എത്തിയെന്ന് ആദ്യ ഘട്ടത്തില്‍  പോലീസിനു വിവരം ലഭിച്ചു. അതിൻറെ അടിസ്ഥാനത്തിൽ എറണാകുളത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

ഇതിനിടെ വിദ്യാർത്ഥികളെ വെള്ളിയാഴ്ച രാവിലെ ഏഴേ മുക്കാലിന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കിയതായി സ്വകാര്യ ബസ് ജീവനക്കാർ പോലീസിന് വിവരം നൽകി. 

തൃശ്ശൂരിലേക്ക് പോകുന്നുവെന്നാണ് വിദ്യാർഥികൾ ബസ് ജീവനക്കാരോട് പറഞ്ഞത്. സംശയം തോന്നിയ ബസ് ജീവനക്കാരൻ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇരുവരേയും ഇന്ന് രാവിലെ വട്ടക്കാഞ്ചേരി അകമലയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച്ച സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ഉച്ചമുതലാണ് കാണാതായത്. ഇരുവരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. ഇവരുടെ ബാഗുകൾ ക്ലാസ് മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. സ്കൂൾ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പോലീസില്‍  നൽകിയ പരാതിയിൽ അന്വേഷണം വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതിനിടയിലാണ് കുട്ടികളെ കണ്ടെത്തിയത്. കൊണ്ടുപോകും. 

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിൻ്റെ മകൻ അർജുനെയും (14) പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻ്റെ മകൻ ദിൽജിത്തിനെയുമാണ് (14) കഴിഞ്ഞ ദിവസം ഉച്ചയോടെ കാണാതായത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories