Share this Article
റെയിൽവേ പാളത്തിൽ കല്ലുകൾ നിരത്തി വച്ചു; കണ്ണൂരിൽ രണ്ട് ആറാം ക്ലാസ് വിദ്യാർത്ഥികൾ പിടിയിൽ
വെബ് ടീം
posted on 24-08-2023
1 min read
sixth standard students in custody for stone placed on railway track

കണ്ണൂർ: വളപട്ടണത്ത് റെയിൽവേ പാളത്തിൽ കല്ല് വച്ച സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. സ്കൂളിൽ പരീക്ഷയ്ക്ക് പോകുന്നതിനു തൊട്ടുമുൻപാണ് വളപട്ടണം സ്വദേശികളായ രണ്ട് ആൺകുട്ടികൾ പാളത്തിൽ കല്ലുകൾ നിരത്തി വച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.10നാണ് സംഭവം.

ഈ ഭാ​ഗത്ത് ട്രയിനിനു നേരെ കല്ലേറ് സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തിൽ പാളങ്ങളി‌ൽ പൊലീസ് പട്രോളിങുണ്ട്. അതിനിടെയാണ് വളപട്ടണം പൊലീസ് കുട്ടികളെ പിടികൂടിയത്. 

ആറാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. രക്ഷിതാക്കളേയും കൂട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കുട്ടികളോടു ആവശ്യപ്പെട്ടതായി വളപട്ടണം ഇൻസ്പെക്ടർ എംടി ജേക്കബ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories