Share this Article
കൊതുകിനെ തുരത്താനുള്ള കീടനാശിനി അബദ്ധത്തിൽ അകത്തുചെന്നു; ഒന്നര വയസുള്ള പെൺകുഞ്ഞ് മരിച്ചു
വെബ് ടീം
posted on 18-12-2023
1 min read
ONE AND HALF YEAR OLD GIRL DIES

കാസർകോട്: കൊതുകിനെ തുരത്താനുള്ള  കീടനാശിനി അബദ്ധത്തിൽ അകത്തുചെന്നു ഒന്നര വയസുള്ള പെൺകുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ  കീടനാശിനി കുടിക്കുകയായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

ബാബാ നഗറിലെ അൻഷിഫയുടെയും ആറങ്ങാടി സ്വദേശി റംഷീദിന്റെയും മകൾ ആണ് ജസാ .  വീട്ടിൽ വച്ച് കൊതുകിനെതിരെയുള്ള ഓൾ ഔട്ട് എന്ന് ദ്രാവം കുട്ടി അറിയാതെ കുടിക്കുകയായിരുന്നു .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories