തൃശൂർ: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി. ബുധനാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആറരയോടെയായിരുന്നു തുലാഭാരവഴിപാട്. വെണ്ണയും കദളിപഴവും പഞ്ചസാരയും കൊണ്ടായിരുന്നു തുലാഭാരം.
തുലാഭാരത്തിനായി 75 കിലോഗ്രാം കദളിപ്പഴം വേണ്ടിവന്നു. ദര്‍ശനത്തിന് ശേഷം കളഭവും പഴവും പഞ്ചസാരയുമടങ്ങിയ ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ക്ഷേത്രം അസി. മാനേജര്‍ പ്രദീപ് വില്യാപ്പള്ളി നല്‍കി. പ്രതിപക്ഷ നേതാവിനൊപ്പം പ്രൈവറ്റ് സെക്രട്ടറി അനില്‍കുമാറും ഉണ്ടായി