കോഴിക്കോട്: രാവിലെ വ്യായാമത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ഥി ഓടുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. അത്തോളി ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഹേമന്ദ് ശങ്കര്‍ (16) ആണ് കൂട്ടുകാര്‍ക്ക് മുമ്പില്‍ റോഡരികില്‍ വീണു മരിച്ചത്. പതിവായി കൂട്ടുകാര്‍ക്കൊപ്പം രാവിലെ ഓടാറുണ്ടായിരുന്നു.
കുടക്കല്ല് എടത്തില്‍കണ്ടി ശ്രീഹരിയില്‍ അനില്‍ കുമാറിന്റെയും ശ്രീജയുടെയും മകനാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിന് ഇന്ന് അവധി നല്‍കി.