തൃശൂര്‍: ചാലക്കുടിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചാലക്കുടി അലവി സെന്‍റര്‍ കുറ്റിലാംകൂട്ടം മനോജ്(32 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ സഹകളിക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.