റാന്നി/മാടമൺ: കേബിൾ ടി.വി. കുടിശിഖ പിരിക്കാനെത്തിയ ഓപ്പറേറ്റർക്ക് മർദ്ദനം.റാന്നി മാടമൺ എന്ന സ്ഥലത്തെ വിനോദ് ട്രോൺ കേബിൾ ടി.വി ഉടമയായ പി. എ വിനോദിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ 28 നായിരുന്നു സംഭവം.കുടിശിഖ ഇനത്തിൽ ലഭിക്കാനുള്ള പതിനായിരതിലധികം രൂപ പിരിക്കാനെത്തിയ വിനോദിനെ സഹോദരങ്ങൾ ചേർന്ന് മർദിക്കുകയായിരുന്നു.സംഭവത്തിൽ റാന്നി മാടമൺ ചന്ദ്രവിലാസത്തിൽ രതീഷ്,രഞ്ജിത് എന്നിവർക്കെതിരെ പെരുനാട് പോലീസ് കേസെടുത്തിട്ടുണ്ട്.
മർദ്ദനത്തിൽ പരുക്കേറ്റ വിനോദിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനേറ്റ ഗുരുതര പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് ശേഷം വിനോദ് ആശുപത്രിയിൽ ചികിത്സയിലാണ്.