Share this Article
തൃശ്ശൂര്‍ പുന്നയൂർക്കുളത്ത് റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി
A cannabis plant was found on the roadside in Thrissur's Punnayurkulam

തൃശ്ശൂര്‍:  പുന്നയൂർക്കുളത്ത്  റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ആൽത്തറ സെന്ററിലെ റോഡരികിലാണ് ചെടി കണ്ടെത്തിയത്. വിവരം അറിയിഞ്ഞ  എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചെടി കൊണ്ടുപോയി. ആൽത്തറ സെന്ററിൽ പനന്തറ റോഡരികിലാണ്  കഞ്ചാവ് ചെടി കണ്ടെത്തിയത്.


കണ്ടെത്തിയ കഞ്ചാവ് ചെടിക്ക് 6 സെന്റീമീറ്റർ നീളം വരും. ചെടിക്ക് ഒരു മാസത്തോളം പ്രായമുണ്ടെന്നാണ് നിഗമനം.  വഴിയാത്രക്കാരാണ് കഞ്ചാവ്  ചെടി ആദ്യം കണ്ടത്. തുടർന്ന് ആദ്യം വടക്കേക്കാട് പോലീസിൽ വിവരമറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ചാണ്   എക്സൈസ് ഉദ്യോഗസ്ഥരെത്തി ചെടി കൊണ്ടുപോയത്. ആരെങ്കിലും റോഡരികില്‍ വെച്ച് കഞ്ചാവ് ഉപയോഗിച്ചപ്പോള്‍ വിത്ത് വീണ് മുളച്ചതാകാമെന്നാണ് നിഗമനം.അതേസമയം  സംഭവത്തില്‍ എക്സെെസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories