Share this Article
സ്കൂളിനടുത്തുള്ള പുഞ്ചയിൽ പോയ ഏഴാം ക്ലാസുകാരി മുങ്ങിമരിച്ചു
വെബ് ടീം
posted on 07-09-2023
1 min read
SEVENTH CLASS DROWNED TO DEATH IN ALAPPUZHA

ആലപ്പുഴ: ചുനക്കരയിൽ 12 വയസുകാരി പുഞ്ചയിൽ മുങ്ങിമരിച്ചു. അടൂർ മണക്കാല സ്വദേശികളായ ശ്രീജ - ബിജു ദമ്പതികളുടെ മകൾ ദേവനന്ദ (12) ആണ് മരിച്ചത്. കൂട്ടുകാരിക്കൊപ്പം പുഞ്ചയിൽ പോയപ്പോഴാണ് അപകടമുണ്ടായത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കൂട്ടുകാരിക്കൊപ്പം സ്കൂളിനു സമീപമുള്ള പുഞ്ചയിൽ പോയത്. ദേവനന്ദയെ കാണാതായതോടെ നടന്ന തിരച്ചിലിൽ  വൈകിട്ട് അഞ്ചരയോടെ അഗ്നിരക്ഷാ സേനയാണ് മൃതദേഹം കണ്ടെത്തിയത്. ചുനക്കര ഗവ. വിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories