കല്പറ്റ: സ്കൂളിൽ നെറ്റ് ബാൾ പരിശീലനത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പനമരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് സിനാൻ പി.എൻ (17) ആണ് മരിച്ചത്. ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനമരം പുതിയ നിരത്തുമ്മേൽ സിദ്ദിഖ് - ലൈല ദമ്പതികളുടെ മകനാണ് മുഹമ്മദ് സിനാൻ.