Share this Article
ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ മകന്‍ ഓടിച്ച കാര്‍ പോസ്റ്റിലിടിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 09-10-2023
1 min read
car accident in kottayam house wife dies

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കാര്‍ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിയായ പയ്യപ്പള്ളി വീട്ടില്‍  അമ്മിണി മാത്യവാണ് മരിച്ചത്. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ മകള്‍ ബ്ലെസി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. 

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി അപകടസ്ഥലത്തുനിന്ന് കാര്‍ മാറ്റി. കാര്‍ കാഞ്ഞിരപ്പള്ളി ടൗണിലെ ടെലഫോണ്‍ പോസ്റ്റിലിടിക്കുകയായിരുന്നു. 

രോഗ ബാധിതയായ അമ്മിണിയെ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.  അപകടം നടന്ന ഉടനെതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ മകള്‍ ബ്ലെസിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മകനാണ് വാഹനം ഓടിച്ചത്. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories