എറണാകുളം/പെരുമ്പാവൂർ: കുറുപ്പുംപടിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് 19 കാരിയെ വെട്ടിപരിക്കേൽപ്പിച്ചതിന് ശേഷം തൂങ്ങി മരിച്ചു. രായമംഗലത്ത് ഔസേപ്പ്, ഇദ്ദേഹത്തിന്റെ ഭാര്യ ചിന്നമ്മ, ഇവരുടെ കൊച്ചുമകളും നഴ്സിംഗ് വിദ്യാർഥിനിയുമായ അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്. അൽക്കയുടെ പരിക്ക് ഗുരുതരമാണ്. പെൺകുട്ടിയുടെ കഴുത്തിനും തലക്കും പരിക്കേറ്റുണ്ട്. മാരകായുധവുമായി എത്തിയ യുവാവ് വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇരിങ്ങോൾ സ്വദേശി എൽദോസ് ആണ് പ്രതി. ഇയാൾ തൂങ്ങി മരിച്ചു. പരിക്കേറ്റവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ അൽക്കയെ രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.