Share this Article
വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 9 മരണം
വെബ് ടീം
posted on 25-08-2023
1 min read
JEEP ACCIDENT IN WAYANAD

വയനാട് തലപ്പുഴ കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം.മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് .ആറ് പേർ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു .മരിച്ചത് കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളായ സ്ത്രീകളാണ്.

തോട്ടം തൊഴിലാളികളായ14 പേരാണ് ജീപ്പിലുണ്ടായിരുന്നത്.

തേയിലത്തോട്ടത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories