കണ്ണൂർ: യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കാനം എൽ പി സ്കൂളിന് സമീപത്തെ നിട്ടൂർ വീട്ടിൽ എൻ അനിഷയെ (35) ആണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം.
യുവതിയെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിന് ഇടയിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.
ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.