Share this Article
വാഴച്ചാൽ– മലക്കപ്പാറ റോഡിൽ ഇന്നു മുതൽ സമ്പൂർണ്ണ ​ഗതാ​ഗത നിരോധനം
വെബ് ടീം
posted on 05-11-2023
1 min read
ban on vechicle on vazhachal-malakkappara route

തൃശൂർ: സംസ്ഥാനാന്തര പാതയായ വാഴച്ചാൽ– മലക്കപ്പാറ റോഡിൽ ഇന്നു മുതൽ സമ്പൂർണ്ണ ​ഗതാ​ഗത നിരോധനം. ഇന്നു മുതൽ ഈ മാസം 20 വരെയാണ് ​ഗതാ​ഗതം പൂർണമായി നിരോധിച്ചത്. ആനമല റോഡിലെ അമ്പലപ്പാറയിൽ റോഡ് ഇടിഞ്ഞുവീണ ഭാഗത്തു പുനർ നിർമാണം നടത്തുന്നതിനാണു ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. 

അതിരപ്പിള്ളി ഭാഗത്തു നിന്നു വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ വനംവകുപ്പ് ചെക്പോസ്റ്റിലും തമിഴ്നാട് ഭാഗത്തു നിന്നു മലക്കപ്പാറ വഴി പോകുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്പോസ്റ്റിലും തടയും. ഇരുചക്ര വാഹനങ്ങൾക്കു മാത്രം കടന്നുപോകാം. റോഡു പുനർ നിർമാണം നടക്കുന്നതിന്റെ ഇരുവശത്തുമായി അടിയന്തര ആവശ്യത്തിന് ആംബുലൻസ് സേവനം ക്രമീകരിക്കും.

കനത്ത മഴയിൽ അമ്പലപ്പാറയ്ക്കു സമീപം കഴിഞ്ഞ മാസം 14 ന് മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് 10 മീറ്റർ ഉയരത്തിലാണ് റോഡു തകർന്നത്. തുടർന്നു റോഡ് പുതുക്കി നിർമിക്കുന്നതിനു വലിയ വാഹനങ്ങൾക്കും ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്കും (ലോറി, ബസുകൾ) നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുന്നതു കൂടുതൽ മണ്ണിടിച്ചിലിനു കാരണമാകുമെന്ന് അധികൃതർ കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories