Share this Article
13കാരന്റെ മരണം ഷോക്കേറ്റ്; കൃഷി ചെയ്ത ആൾക്കെതിരെ കേസെടുത്തു
വെബ് ടീം
posted on 18-10-2023
1 min read
thirteen year old death updation

മലപ്പുറം: പൂക്കോട്ടുംപാടത്ത് 13കാരന്‍ മരിച്ചത് ഷോക്കേറ്റെന്ന് പൊലീസ്.  അസം സ്വദേശികളായ മുത്തലിബ് അലി, സൗമാല ദമ്പതികളുടെ മകന്‍ റഹ്മത്തുള്ളയാണ് മരിച്ചത്. പൂക്കോട്ടുംപാടം അമരമ്പലത്ത് കൃഷിയിടത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുതി വേലിയില്‍നിന്നാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ആള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. കാട്ടുപന്നികളെ തുരത്താനായാണ് വൈദ്യുതി  വേലി സ്ഥാപിച്ചത്

ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വര്‍ഷങ്ങളായി അമരമ്പലത്തെ ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയെ കാണാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories