Share this Article
തൃശ്ശൂരിൽ മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു
The boat crashed into a fishing boat in Thrissur

തൃശ്ശൂര്‍ കയ്‌പമംഗലം കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു. വള്ളത്തിലുണ്ടായിരുന്നതൊഴിലാളികളെ രക്ഷപ്പെടുത്തി.  ഇന്ന് വെളുപ്പിന് ആയിരുന്നു അപകടം.വള്ളത്തിലുണ്ടായിരുന്ന കയ്‌പമംഗലം സ്വദേശികളായ നൂർദീൻ, ഉണ്ണികൃഷ്‌ണൻ, സുനിൽ എന്നീ തൊഴിലാളികളെ മറ്റ് വള്ളക്കാർ ചേർന്ന് രക്ഷപ്പെടുത്തി.

ചാമക്കാല കടപ്പുറത്ത് നിന്നും 5 കിലോമീറ്റർ പടിഞ്ഞാറായാണ് അപകടം നടന്നത്. വലയിടുന്നതിനിടെ വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ബോട്ട് വള്ളത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കയ്‌പമംഗലത്തെ 'കൈതവളപ്പിൽ' എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിൽ നിന്നും ഒരു തൊഴിലാളിയെ ആദ്യം കരയിലെത്തിച്ചു. പിന്നീട് മറ്റുള്ളവരെയും വള്ളത്തെയും കരയിലെത്തിച്ചു.  പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. അകടത്തില്‍ വള്ളം പൂർണമായും തകർന്നിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories