Share this Article
തിരുവനന്തപുരത്ത് വയോധികയുടെ മൃതദേഹം മുറിക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
In Thiruvananthapuram, an elderly woman's body was found burnt inside her room

തിരുവനന്തപുരം വെള്ളറടയില്‍ വയോധികയുടെ മൃതദേഹം മുറിക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചൂണ്ടിക്കല്‍ ദുര്‍ഗാ ഭഗവതിക്ഷേത്രത്തിലെ പൂജാരിണി പദ്മിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.വര്‍ഷങ്ങളായി ഇവരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിനോടു ചേര്‍ന്ന കെട്ടിടത്തിലാണ് പദ്മിനി ഒറ്റയ്ക്കു താമസിച്ചു വന്നിരുന്നത്. രണ്ടു മക്കളും സമീപത്തുള്ള വീടുകളിലാണ് താമസിക്കുന്നത്.ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ വിശ്വാസികള്‍ എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ ഗേറ്റും മുറിയുടെ വാതിലും അകത്തുനിന്നു പൂട്ടിയനിലയില്‍ കണ്ടത്.സമീപത്തുള്ള ബന്ധുക്കളെ അറിയിച്ചതിനെത്തുടര്‍ന്ന് അവരെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ കതക് തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.

ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് വീടിനോടു ചേര്‍ന്ന വസ്തുവില്‍ ക്ഷേത്രം പണിത് പദ്മിനി വര്‍ഷങ്ങളായി പൂജകള്‍ ചെയ്തുവരികയാണ്.ഇവിടെ പ്രശ്നപരിഹാരപൂജകളും പ്രേതബാധകള്‍ ഒഴിപ്പിക്കുന്നതുള്‍പ്പെടെയുള്ള മന്ത്രവാദപൂജകളും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് പൂജാസാധനങ്ങള്‍ കടയില്‍നിന്നു വാങ്ങിവന്ന പദ്മിനി രാത്രി 10 മണിക്കു വീട്ടില്‍ നില്‍ക്കുന്നതു കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മുറിയിലെ പ്ലാസ്റ്റിക് കട്ടിലും സമീപത്തെ ജനാലയും കത്തിനശിച്ചു.വിരലടയാള വിദഗ്ധരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories