Share this Article
Union Budget
മുറുക്ക് തൊണ്ടയിൽ കുടുങ്ങി; ഒന്നര വയസുള്ള കുട്ടിയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 30-11-2023
1 min read
food stuck in throat; A one and a half year old child died

മാവേലിക്കര: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ് പ്രായമുളള കുട്ടി മരിച്ചു. മാവേലിക്കര മാങ്കാംങ്കുഴി മലയിൽ പടീറ്റതിൽ വിജേഷ്-ദിവ്യദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. 

ബന്ധുക്കൾ കഴിച്ചു കൊണ്ടിരുന്ന മുറുക്കിൻ്റെ ഒരു കഷണം എടുത്ത് കഴിക്കുന്നതിനിടയിൽ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories