Share this Article
കാറിൽ നിന്ന് ലിവര്‍ എടുത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് തകര്‍ത്ത് സ്ത്രീകള്‍
വെബ് ടീം
posted on 20-11-2023
1 min read
WOMEN ATTACKED KSRTC BUS IN KOTTAYAM

കോട്ടയം:  ഓവര്‍ ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയെന്ന് ആരോപിച്ച് സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകര്‍ത്തു. കോട്ടയം കോടിമത നാലുവരി പാതയിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. 

ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകര്‍ത്തത്. കാറില്‍നിന്ന് ലിവര്‍ എടുത്ത് അതുകൊണ്ടാണ് ഹെഡ്ലൈറ്റ് തകര്‍ത്തത്. അക്രമത്തിന് പിന്നാലെ സ്ത്രീകള്‍ അതേകാറില്‍ തന്നെ സ്ഥലം വിടുകയും ചെയ്തു.

ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറാണിത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി. കാറിന്റെ ആര്‍സി ഓണറെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories