എറണാകുളം റെനായി മെഡിസിറ്റി പരിസരത്ത് സ്വകാര്യ ബസ് ഇടിച്ചു ഓട്ടോറിക്ഷ മറിഞ്ഞ് അപകടം.ഓട്ടോ യാത്രക്കാരനും ഡ്രൈവർക്കും പരിക്ക്. പാലാരിവട്ടം സ്വദേശി റോയ് കെ സേവ്യർ ആണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഓട്ടോറിക്ഷ യുടേൺ എടുക്കുന്ന സമയം അമിതവേഗത്തിൽ എത്തിയ ബസ് ഇടിച്ച് ഓട്ടോ തലകീഴായി മറിയുകയായിരുന്നു.ഓട്ടോഡ്രൈവർ വശങ്ങൾ നോക്കാതെ യുടേൺ എടുത്തത് ആണ് അപകടത്തിന് കാരണമെന്നാണ് ബസ് ഉടമകളുടെ വാദം. പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.