Share this Article
കാര്‍ മതിലില്‍ ഇടിച്ച് അപകടം; വിദ്യാര്‍ത്ഥി മരിച്ചു
വെബ് ടീം
posted on 27-09-2023
1 min read
CAR ACCIDENT STUDENT DIES

കോഴിക്കോട് നാദാപുരം- തലശ്ശേരി സംസ്ഥാന പാതയില്‍ കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. 

കുഞ്ഞിപ്പര മുക്കില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം. സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഗാരിയുടെ മകനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories