Share this Article
ഇടിമിന്നലേറ്റ് യുവതിയുടെ കേൾവിശക്തി നഷ്ടപെട്ടു; തെറിച്ചു വീണ അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിൽ
വെബ് ടീം
posted on 24-10-2023
1 min read
LIGHTENING CAUSE DEAF SITUATION

തൃശ്ശൂ‍ർ: ഇടിമിന്നലേറ്റ് യുവതിയുടെ കേൾവിശക്തി നഷ്ടപെട്ടു. പൂമംഗലം പഞ്ചായത്തിൽ താമസിക്കുന്ന ഐശ്വര്യയ്ക്കാണ് ഇടിമിന്നലിൽ വൈദ്യുതാഘാതം ഏറ്റതിനെ തുടർന്ന് കേൾവിശക്തി നഷ്ടമായത്. ഐശ്വര്യയുടെ ശരീരത്തിൽ ഗുരുതരമായി പൊള്ളല്‍ ഏറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആണ് അപകടം ഉണ്ടായത്.

ചുമരിൽ ചാരി ഇരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ മിന്നലിനെ തുടർന്ന് വീട്ടിലെ സ്വിച്ച് ബോർഡുകളും ബൾബുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടയിൽ ചുമരിലൂടെ ഉണ്ടായ വൈദ്യുതപ്രവാഹത്തിൽ ഐശ്വര്യയും കുഞ്ഞും തെറിച്ച് വീണു. ഇരുവർക്കും ബോധം നഷ്ടപ്പെടുകയായിരുന്നു. അമ്മയും കുഞ്ഞും സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. സമീപത്തെ വീടുകളിലും മിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories