അച്ചൻകോവിലിലെ വനത്തിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ഇന്ന് പുലർച്ചയോടെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. കൊല്ലം ഓച്ചിറ ക്ലാപ്പനയിലെ സ്കൂളിൽ നിന്നുള്ള സ്കൗട്ട് ആൻഡ് ഗൈഡ് സംഘമാണ് കഴിഞ്ഞദിവസം ഉച്ചയോടെ വനത്തിൽ അകപ്പെട്ടത്. വനപാലകരും പോലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പ്രകൃതി പഠനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 17 പെൺകുട്ടികളും 12 ആൺകുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം അച്ചൻകോവിലെത്തിയത്. പ്രകൃതി പഠന ക്ലാസുകൾക്ക് ശേഷം ട്രക്കിങ്ങിന് പോയവരാണ് കനത്ത മഴയെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങിയത്. ദേഹാസ്വാസ്ത്യം മൂലം മൂന്നുപേർ ട്രക്കിങ്ങിൽ നിന്നും വിട്ടുനിന്നിരുന്നു. യാത്ര പോയ സംഘം വൈകുന്നേരം ആയിട്ടും തിരിച്ചെത്തായതോടെയാണ് വനപാലകരും പോലീസും ചേർന്ന് അന്വേഷണം തുടങ്ങിയത്. കനത്ത മഴയെ അവഗണിച്ചും പുലർച്ചെ നാലുമണിയോടെ സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി കോട്ടവാസൽ ചെക്ക്പോസ്റ്റിൽ എത്തിച്ച് ആവശ്യമായ വൈദ്യ പരിശോധന നൽകി.
അനുവദനീയമായ പരിധി കടന്ന സംഘം 5 കിലോമീറ്റർ ഉള്ളിലായി കോട്ടവാസിൽ മേഖലയിലെ തൂവൽ മലയിലാണ് അകപ്പെട്ടത്. ആനയും പുലിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമാണ് തൂവൽ മല.കനത്ത മഴയും മൂടൽമഞ്ഞും മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തതുമാണ് ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടുവാൻ സാധിക്കാതിരുന്നത്. വനപാലകരുടെ അനുമതിയാണ് പ്രാദേശിക വീടുമായി സംഘം വനത്തിനുള്ളിലേക്ക് പോയത്. മണലാർ പ്രദേശത്ത് ക്യാമ്പ് നടത്താൻ മാത്രമായിരുന്നു വനപാലകർ അനുമതി നൽകിയിരുന്നത്. അപകട ഒന്നുമില്ലാതെ സുരക്ഷിതരായി കോട്ടവാസലിൽ എത്തിയ സംഘം തിരികെ മടങ്ങി.