തൃശ്ശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. നെടുപുഴ സ്വദേശി കരുണാമയന്‍ എന്ന വിഷ്ണു (25)വാണ് മരിച്ചത്.കണിമംഗലം കോവളം പാടത്തിന് സമീപമാണ് സംഭവം.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണുവെന്നാണ് റിപ്പോർട്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ. നെടുപുഴ പൊലീസ് അന്വേഷണം തുടങ്ങി.