തിരുവനന്തപുരത്ത് വന്‍ കഞ്ചാവുവേട്ട. ബാലരാമപുരത്ത് നിന്ന് 40 കിലോ കഞ്ചാവുമായി കാട്ടാക്കട സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. പുതുവത്സര വിപണി ലക്ഷ്യമിട്ട് എത്തിച്ച 40 കിലോ കഞ്ചാവാണ് എക്‌സൈസിന്റെ ലഹരിവിരുദ്ധ സേന പിടികൂടിയത്. രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലാക്കി വോള്‍സ്വാ വാഗണ്‍ കാറില്‍ കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. മുഖ്യപ്രതി കാട്ടാക്കട സ്വദേശി ഷൈജു മാലിക്കിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് കടത്ത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലരാമപുരം ദേശീയപാതയില്‍ പരിശോധന നടത്തിയത്. അന്ധ്രാപ്രദേശില്‍ നിന്ന് ഇറക്കുമതി ചെയ്ത കഞ്ചാവ് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍ക്കാനായിരുന്നു നീക്കം. ഒന്നരലക്ഷത്തിലധികം രൂപയ്ക്ക് ആന്ധ്രയില്‍ നിന്ന് വാങ്ങിയ കഞ്ചാവിന് നാട്ടില്‍ നാലിരട്ടി വില വരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കഞ്ചാവിന്റെ വിതരണ ശൃംഗലയുമായി ബന്ധപ്പെട്ട് എക്‌സൈസ് അന്വേഷണം ആരംഭിച്ചു.