Share this Article
ഫാ.ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നു; 47 പേരും പുതുതായി പാർട്ടിയിൽ; സ്വീകരിച്ച് വി മുരളീധരന്‍
വെബ് ടീം
posted on 29-12-2023
1 min read
Father Shaiju Kurian joined BJP

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ബിജെപിയില്‍ ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍ അംഗത്വം എടുത്തു. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഫാദര്‍ ഷൈജു കുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്. എന്‍ഡിഎയുടെ ക്രിസ്മസ് സ്‌നേഹ സംഗമത്തില്‍ വി മുരളീധരനൊപ്പം ഫാദര്‍ ഷൈജു കുര്യന്‍ പങ്കെടുത്തു. അതേസമയം അയോധ്യ വിഷയത്തിലും കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. അയോധ്യ രാമക്ഷേത്ത്രിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത് തെരഞ്ഞെടുപ്പല്ലെന്ന് മുരളീധരന്‍ പറഞ്ഞു. അയോധ്യ മുന്‍നിര്‍ത്തിയല്ല പ്രധാനമന്ത്രി ജനവിധി തേടുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് നരേന്ദ്രമോദി രണ്ട് തവണയും വിജയിച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories