തൃശൂർ: ഗുരുവായൂരില്‍ രണ്ട് സ്വര്‍ണ്ണ കിരീടങ്ങള്‍ വഴിപാടായി ലഭിച്ചു.ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ആണ് കിരീടങ്ങള്‍ ലഭിച്ചത്.ഗുരുവായൂരപ്പനും,ശാസ്താവിനും ആണ് കീരീടങ്ങള്‍ വഴിപാടായി നല്‍കിയത്. തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ ആണ് രണ്ടു കിരീടങ്ങളും സമർപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരി കിരീടം ഏറ്റുവാങ്ങി.കിരീടങ്ങൾ ഉച്ചപൂജക്കുശേഷം സമർപ്പിച്ചു.
പ്രഭാവലയം ഉള്ള ചുവന്നകല്ല് പതിച്ച കിരീടം ഗുരുവായൂരപ്പനും, നീല കല്ല് പതിച്ച കിരീടം അയ്യപ്പനും ചാർത്തി. രണ്ട് കിരീടങ്ങള്‍ക്കും കൂടി ഏകദേശം 45 പവൻ തൂക്കം വരും.