Share this Article
തൃശ്ശൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
A young man died in a collision between a car and a scooter in Thrissur

തൃശ്ശൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അന്തിക്കാട് ആൽ സെൻ്ററിന് കിഴക്ക് ഐക്കാരത്ത് സുരേഷ് മകൻ 33 വയസ്സുള്ള നിതിൻ  ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം.

അരിമ്പൂരിലെ ഭാര്യ വീട്ടിലേയ്ക്ക്  പോകും വഴി പറത്താട്ടി ഷെഡിന് സമീപത്ത് വെച്ച് സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടം സംഭവിച്ച ഉടന്‍ തന്നെ  വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories