Share this Article
ഒരാഴ്ച മുന്‍പ് ഗൾഫിൽ നിന്ന് അവധിയ്‌ക്കെത്തി; പ്രവാസി യുവാവ് ബസിടിച്ച് മരിച്ചു
വെബ് ടീം
posted on 08-11-2023
1 min read
EXPAT MALAYALI DIED IN ACCIDENT AT KUNNAMKULAM

തൃശ്ശൂര്‍: ബസിന്റെ ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങി അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് മരിച്ചു. കുന്നംകുളം പാറേംമ്പാടത്ത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കുന്നംകുളം കരിക്കാട് സ്വദേശി താവളത്തില്‍ ഷാനില്‍ (40) ആണ് മരിച്ചത്.

ഷൊര്‍ണ്ണൂര്‍ – കുന്നംകുളം റൂട്ടിലോടുന്ന കല്ലായില്‍ ബസ് ആണ് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചത്. ഷാനിലിന്റെ തലയിലൂടെ ബസ്സിന്റെ പിന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു. ഷാനില്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ കുറ്റപ്പെടുത്തി. പ്രവാസി മലയാളിയായ ഷാനില്‍ ഒരാഴ്ച മുന്‍പാണ് ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories