Share this Article
വിദേശ രാജ്യങ്ങളിൽ ജോലിയ്ക്കുള്ള വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികൾ 1.9 കോടി തട്ടി; പിടിയിൽ
വെബ് ടീം
posted on 23-12-2023
1 min read
VISA FRAUD COUPLES HELD

കൊച്ചി: വിദേശ രാജ്യങ്ങളില്‍ ജോലിയ്ക്കുള്ള വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ പിടിയില്‍. കൊച്ചി കലൂരില്‍ നടത്തി വന്നിരുന്ന ടാലന്റിവിസ് എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരിലാണ് ദമ്പതികള്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. ചിഞ്ചു എസ് രാജ്, അനീഷ് എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. യുകെ, സിംഗപ്പൂര്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേയ്ക്ക് വിവിധ ജോലികള്‍ക്കുള്ള വിസ തങ്ങളുടെ കൈവശം ഉണ്ടെന്ന് പറഞ്ഞാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നത്. 

ഉദ്യോഗാര്‍ത്ഥികളുടെ കയ്യില്‍ നിന്നും 1.9 കോടി രൂപയാണ് ഇവര്‍ പിടിച്ചെടുത്തത്. പ്രതികളുടെ ഉറപ്പിന്മേല്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിക്കൊടുത്ത പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ബിനില്‍ കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories